Skip to main content
എം പി ഫണ്ടിൽ നിന്ന് അരീക്കമല ഗവ യു പി  സ്കൂളിന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഡോ. ജോൺ ബ്രിട്ടാസ്  എം പി നിർവഹിക്കുന്നു

അരീക്കമല ഗവ യു പി സ്കൂളിന് പുതിയ കെട്ടിടം; ജോൺ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു

നാളെയുടെ വാഗ്ദാനമായ കുരുന്നുകളുടെ പഠന നിലവാരമുയർത്തുന്നതിന് മികച്ച ഭൗതിക  സാഹചര്യം ഒരുക്കുക എന്നത് മറ്റേതൊരു വികസന പ്രവൃത്തിയേക്കാളും വലുതാണെന്ന് ഡോ. ജോൺ ബ്രിട്ടാസ്  എം പി പറഞ്ഞു. എം പി ഫണ്ടിൽ നിന്ന് അരീക്കമല ഗവ യു പി  സ്കൂളിന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അധ്യക്ഷയായി. 2022-23 വർഷത്തെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച 24 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ മനോജ് കുമാർ റിപ്പോർട്ട് അവതരണം നടത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, എരുവേശ്ശി  പഞ്ചായത്ത് വാർഡ് മെമ്പർ അനില ജയിൻ, അരീക്കമല ഗവ യു പി സ്കൂൾ എച്ച് എം ജാൻസി തോമസ്, ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വാസന്തി, ഇരിക്കൂർ ഉപജില്ല ബി പി സി ഉണ്ണിക്കൃഷ്‌ണൻ, സീനിയർ അസിസ്റ്റന്റ് ഷഹന തായമ്പത്ത്, മുൻ ഹെഡ് മാസ്റ്റർ കെ.വി. മനോഹരൻ, ഇടവക വികാരി ഫാ. ഷാജു പാലിയത്ത്, എസ് എം സി ചെയർമാൻ ബിബിൻ ജോസഫ്, പി .ടി.എ  പ്രസിഡന്റ് പി സി സിനോജ് എന്നിവർ സംസാരിച്ചു.

date