Post Category
പിഎന്‍ പണിക്കര്‍ വായനാ മാസാചരണം സമാപിച്ചു
പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദേശീയ വായനാ മാസാചരണത്തിന്റെ ജില്ലാതല സമാപനവും ക്വിസ് മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കണ്ണൂര്‍ ഗവ. മെന്‍ ടിടിഐ സ്‌കൂള്‍ ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി പി വിനീഷ് ഉദ്ഘാടനം ചെയ്തു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കാരയില്‍ സുകുമാരന്‍ അധ്യക്ഷനായി. ഫൗണ്ടേഷന്‍ ജില്ലാ കണ്‍വീനര്‍ പി സതീഷ് കുമാര്‍, കാന്‍ഫെഡ് ജില്ലാ ചെയര്‍മാന്‍ പി കെ പ്രേമരാജന്‍, ഡിഡിഇ ഓഫീസ് നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍ ടി വി ഗിരീഷ്, കാന്‍ഫെഡ് കോ ഓര്‍ഡിനേറ്റര്‍ പവിത്രന്‍ കൊതേരി, സുമ പള്ളിപ്രം എന്നിവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പുമായും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുമായും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
date
- Log in to post comments