Skip to main content

ഗര്‍ഭിണികള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍

സ്ത്രീകളുടെ ആരോഗ്യത്തിന് ഊന്നല്‍ നല്‍കുന്ന ഈ വിഭാഗം ഗര്‍ഭകാലം മുതല്‍ പ്രസവാനന്തരം വരെയുള്ള എല്ലാ ഘട്ടങ്ങളിലും സമഗ്രമായ പരിചരണം നല്‍കുന്നു. ഗര്‍ഭകാലത്തിന് മുന്‍പുള്ള കൗണ്‍സിലിങ്, ഗര്‍ഭകാല പരിശോധനകള്‍, പോഷകാഹാര നിര്‍ദേശങ്ങള്‍, യോഗ ക്ലാസുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ ഇവിടെയുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലേബര്‍ റൂമും ഗര്‍ഭാശയ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കുമുള്ള സൗജന്യ ചികിത്സയും ലഭ്യമാണ്. പ്രസവാനന്തരം ആശുപത്രി തന്നെ ഏര്‍പ്പാടാക്കുന്ന മാതൃയാനം വാഹനത്തില്‍ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്യും.

date