Skip to main content

ദേശീയ ശുചിത്വ പുരസ്കാര നിറവിൽ കൊച്ചി*

സ്വച്ഛ് സർവേക്ഷൻ'- ദേശീയ സർവ്വേയിൽ മിന്നിത്തിളക്കം,

അമ്പതാം റാങ്ക്

 

 

കേന്ദ്ര മന്ത്രാലയത്തിന്റെ പാർപ്പിട-നഗരകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ്

സർവേക്ഷനിൽ ദേശീയ തലത്തിൽ

കൊച്ചി നഗരസഭയ്ക്ക് അമ്പതാം റാങ്ക് . ന്യൂഡൽഹിയിലെ

വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ സ്വച്ഛ് സർവേക്ഷൻ ഒമ്പതാം പതിപ്പിന്റെ

ഫലപ്രഖ്യാപനം 

രാഷ്ട്രപതി ദ്രൗപദി മുർമു നിർവഹിച്ചു.

 

ദേശീയ സ്വച്ഛ് സർവേക്ഷൻ 2024, ഗാർബേജ് ഫ്രീ സിറ്റി റേറ്റിംഗ്, ഒ ഡി എഫ് റേറ്റിംഗ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് കൊച്ചി നഗരസഭയ്ക്ക് റാങ്ക് ലഭിച്ചത്. മൂന്ന് ലക്ഷം മുതൽ പത്ത് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി ദേശീയ തലത്തിൽ അമ്പതാം സ്ഥാനം കരസ്ഥമാക്കിയത്. സ്വച്ഛ് ഭാരത് മിഷൻ (അർബൻ)ന്റെ ഭാഗമായി

കേന്ദ്ര പാർപ്പിട-നഗരകാര്യ മന്ത്രാലയം

നടത്തുന്ന വാർഷിക ശുചിത്വ

സർവേയാണ് സ്വച്ഛ് സർവേക്ഷൻ.

2024-ലെ സർവേയിൽ ഇന്ത്യയിലെ 4900

നഗരങ്ങൾ പങ്കെടുത്തിരുന്നു, പൊതുജന

അഭിപ്രായം, സേവനതലമികവ്, സർട്ടിഫിക്കേഷൻ എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിർണയിച്ചത്.

 

കേരളത്തിൽ നിന്നും 94 നഗരങ്ങൾ, ഉൾപ്പെടെ കണ്ണൂർ കാന്റോൺമെന്റും, സർവേക്ഷനിൽ പങ്കെടുത്തിരുന്നു.

 

ഗാർബേജ് ഫ്രീ സിറ്റി റേറ്റിംഗിൽ കൊച്ചിയ്ക്ക് വൺ സ്റ്റാർ റേറ്റിങ്ങും ലഭിച്ചു. ഗാർബേജ് ഫ്രീ സിറ്റി റേറ്റിംഗ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ നഗരസഭകളിൽ ഒന്നാണ് കൊച്ചി. ഖര മാലിന്യ സംസ്കരണത്തിന്റെ കാര്യക്ഷമത, ശാസ്ത്രീയമായ ശേഖരണവും തരംതിരിക്കലും, പുനരുപയോഗവും സംസ്കരണ സംവിധാനങ്ങളും, പൊതുജന പങ്കാളിത്തം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ജി എഫ് സി സ്റ്റാർ റേറ്റിംഗ് നിശ്ചയിച്ചത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള സ്റ്റാർ റേറ്റിംഗുകൾ, നഗരസഭയുടെ സമഗ്രമായ മാലിന്യനിർമാർജ്ജനത്തിന്റെയും ശുചിത്വസംവിധാനങ്ങളെയും അടിസ്ഥാനമാക്കിയാണ് നൽകുന്നത്. ഒ ഡി എഫ് റേറ്റിംഗിൽ കൊച്ചി ഒ ഡി എഫ് പ്ലസ് പ്ലസും കൈവരിച്ചു.

 

 

 

 

date