Skip to main content

മരടിലെ കുടിവെള്ള പ്രശ്നം റിവ്യു മീറ്റിങ് ചേർന്നു

മരട് നഗരസഭാ പരിധിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തോടനുബന്ധിച്ച് കെ. ബാബു എം.എൽ.എ യുടെ അധ്യക്ഷതയിൽ റിവ്യു മീറ്റിങ് ചേർന്നു. കഴിഞ്ഞ ദിവസം സൂപ്രണ്ടിംഗ് എഞ്ചിനീയ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ചു മീറ്റിങ് ചേർന്നിരുന്നു അന്ന് മരടിലെ വിവിധയിടങ്ങളിലെ ലീക്കുകൾ അടിയന്തിരമായി പരിഹരിക്കുവാനും എല്ലാ ദിവസങ്ങളിലും മരടിലേക്ക് വെള്ളം പമ്പ് ചെയ്യുവാനും അതോടൊപ്പം കുടിവെള്ള ടാങ്കറുകളിൽ ചാർജ് ഈടാക്കാതെ നൽകുവാനും തീരുമാനിച്ചിരുന്നു. യോഗത്തിനു ശേഷം ഒരാഴ്ച്ച കഴിഞ്ഞ് റിവ്യു മീറ്റിങ് നഗരസഭയിൽ ചേരാമെന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും യോഗം വിളിച്ചു ചേർത്തത്. 

 

നിലവിലെ ലീക്കുകൾ പരിഹതച്ചിട്ടുള്ളതായും ഏകദേശം 90 ശതമാനത്തോളം പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുള്ളതായും മീറ്റിങ്ങിൽ പറഞ്ഞു. കൂടാതെ പതിനഞ്ചര എം.എൽ.ഡി വെള്ളം സ്ഥിരമായി നൽകാമെന്നും എല്ലാ ദിവസവും പമ്പിങ്ങ് ചെയ്യാമെന്നും ഉറപ്പു നൽകി. 

 

യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ആൻ്റണി ആശാംപറമ്പിൽ, വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ ചന്ദ്രൻ, കൗൺസിലർമാരായ ചന്ദ്രകലാധരൻ, സിബി സേവ്യർ, ജയ ജോസഫ്, മോളി ഡെന്നി നഗരസഭാ സെക്രട്ടറി ഇ. നാസ്സിം, സൂപ്രണ്ടിംഗ് എഞ്ചിനീയർ രതീഷ് കുമാർ, എക്സിക്യുട്ടിവ്എഞ്ചിനീയർമാരായ രാജേഷ് ലക്ഷ്മൺ, പ്രതീപ് . വി.കെ, ത്രിപ്പൂണിത്തുറ സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ പ്രീത. വി.പി, വൈറ്റില സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഉഷാ മോൾ ടി.വി, അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രകാശ് ചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

 

date