Post Category
പൂക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന് ഇനി പുതിയ കെട്ടിടം
സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ നഗരസഭയിലെ പൂക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി. പൂക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസനപ്രവര്‍ത്തനത്തിനാണ് തുടക്കമിടുന്നതെന്നും ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇതിലൂടെ കാണുന്നതെന്നും എന്‍.കെ അക്ബര്‍ എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍വഹണ ചുമതല. രണ്ട് നിലകളിലായി നിർമ്മിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആദ്യഘട്ടത്തിനാണ് നിലവില്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
date
- Log in to post comments