Post Category
വള്ളിക്കുന്നിലെ പുഴപുറമ്പോക്ക് ഇനി റിസര്‍വ് വനം
തിരൂരങ്ങാടി താലൂക്കില്‍ വള്ളിക്കുന്ന് വില്ലേജില്‍ ഉള്‍പ്പെട്ട 29.2770 ഹെക്ടര്‍ പുഴപുറമ്പോക്കിലെ കണ്ടല്‍ക്കാട് റിസര്‍വ് വനമായി വനംവകുപ്പ് ഏറ്റെടുത്തു. ഏറ്റെടുത്ത കണ്ടല്‍ക്കാടിന്റെ സെറ്റില്‍മെന്റ് ഓഫീസറായി തിരൂര്‍ സബ്കലക്ടറെ നിയമിച്ചുകൊണ്ട് കേരള വനനിയമ പ്രകാരം ഉത്തരവിറക്കി. 1961 വകുപ്പ് 6 പ്രകാരം പുറപ്പെടുവിച്ച ഫോറം എ പ്രസിദ്ധീകരിച്ചു.
date
- Log in to post comments