Skip to main content

ട്രാവൽ ആൻഡ് ടൂറിസത്തിൽ എം.ബി.എ.

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) എം.ബി.എ. പ്രോഗ്രാമിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. പ്രോഗ്രാമിന് 50 ശതമാനം മാർക്കോടുകൂടിയ ബിരുദവും KMAT/CMAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം.

ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങളിൽ പ്ലേസ്‌മെന്റ്‌ സൗകര്യവും നൽകും. അഡ്മിഷനായുള്ള ഗ്രൂപ്പ് ഡിസ്‌ക്കഷനും ഇന്റർവ്യൂവും ജൂലൈ 21 നു രാവിലെ 10.30നു കിറ്റ്‌സ് തിരുവനന്തപുരം ക്യാമ്പസിൽ നടത്തും. വിശദവിവരങ്ങൾക്ക്www.kittsedu.org. 9645176828 / 9446529467.

പി.എൻ.എക്സ് 3381/2025

date