Skip to main content

കോവിഡ് പ്രതിരോധം സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവം

കോവിഡ് മാനദണ്ഡ പാലനം ഉറപ്പാക്കാന്‍ നടത്തുന്ന സ്‌ക്വാഡ് പരിശോധന ജില്ലയില്‍ തുടരുന്നു. കണ്ടെത്തുന്ന വീഴ്ചകള്‍ക്ക് അവയുടെ തോത് കണക്കാക്കി താക്കീതും ശിക്ഷയും നല്‍കുകയാണ്. ജനക്കൂട്ട സാധ്യതാ മേഖലകളും വാണിജ്യ-വ്യാപാര സ്ഥാപനങ്ങളും ഇതര സ്ഥാപനങ്ങളുമെല്ലാം പരിശോധനയക്ക് വിധേയമാക്കുന്നു. സാമൂഹിക അകലം പാലിക്കുന്നത് മുതല്‍ മാസ്‌ക്ധാരണവും സാനിറ്റൈസര്‍ ഉപയോഗവും കൃത്യമാണെന്ന് തീര്‍ച്ചപ്പെടുത്താനാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്.
  പുനലൂര്‍ താലൂക്ക് പരിധിയിലെ അഞ്ചല്‍ മേഖലയില്‍ 56 കടകളില്‍ പരിശോധന നടത്തി മാനദണ്ഡം പാലിക്കാതെ പ്രവര്‍ത്തിച്ച ഏഴ് കടകള്‍ക്ക് പിഴ ചുമത്തി. എട്ട് കടകള്‍ക്ക് താക്കീതും.  പുനലൂര്‍ ആര്‍.ഡി.ഒ. ബി. ശശികുമാര്‍, തഹസില്‍ദാര്‍ പി വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ പി.ബി. സുനില്‍ കുമാര്‍, പത്തനാപുരം താലൂക്ക് തഹസില്‍ദാര്‍ സജി എസ.് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളക്കുടി, കുന്നിക്കോട് പ്രദേശങ്ങളിലായിരുന്നു പരിശോധന. 10 കടകള്‍ക്കെതിരെ മാനദണ്ഡം മറികടന്നതിന് നടപടി സ്വീകരിച്ചു.  
കുന്നത്തൂര്‍ താലൂക്കിലെ ശൂരനാട് നോര്‍ത്ത്-സൗത്ത്, ചക്കുവള്ളി, പതാരം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് കടകളില്‍ നിന്നും പിഴ ഈടാക്കി. 36 കടകള്‍ക്ക് താക്കീതും.  എ.ഡി.എം അലക്‌സ് പി. തോമസ്, കുന്നത്തൂര്‍ താലൂക്ക് തഹസില്‍ദാര്‍(എല്‍.ആര്‍) എം. നിസാം എന്നിവരാണ് നേതൃത്വം നല്‍കിയത്.
കൊട്ടാരക്കര താലൂക്ക് തഹസില്‍ദാര്‍ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ പുത്തൂര്‍ മേഖലയിലെ നാല്‍പതോളം കടകളില്‍ പരിശോധന നടത്തി. 30 കടകള്‍ക്ക് താക്കീതും നാല് കടകളില്‍ നിന്ന് പിഴയും ഈടാക്കി.  
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയെത്താന്‍ പാലിക്കേണ്ട ശീലങ്ങള്‍ സംബന്ധിച്ചു പൊതുജനങ്ങളെ ബോധവത്കരിക്കുന്നത് മുന്‍നിര്‍ത്തി പുനലൂര്‍ ആര്‍.ഡി.ഒ യുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. ഡി.വൈ.എസ.്പി മാര്‍, തഹസീല്‍ദാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, ഹെല്‍ത്ത്, ദേവസ്വം ബോര്‍ഡ്, ലീഡ് ബാങ്ക് പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘാടനാ ഭാരവാഹികള്‍, ടാക്‌സി തൊഴിലാളികള്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, പെട്രോള്‍ പമ്പ്, ട്യൂട്ടോറിയല്‍ കോളേജ്, ടെക്സ്റ്റല്‍സ് ഷോപ്പ് പ്രതിനിധികള്‍, ജമാ-അത്ത്, ക്ഷേത്ര ഭാരവാഹികള്‍, സെക്ടറല്‍ മജിസ്‌ട്രേട്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.927/2021)

 

date