Skip to main content

ഹാക്കത്തോൺ അപേക്ഷ തീയതി നീട്ടി

ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസിന്റെ (GEx Kerala 23) ഭാഗമായി ശുചിത്വമിഷൻ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഹാക്കത്തോണിൽ ജനുവരി 31 വരെ അപേക്ഷിക്കാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഫെബ്രുവരി നാല് മുതൽ ആറ് വരെ എറണാകുളം മറൈൻ ഡ്രൈവിലാണ് ഹാക്കത്തോൺ നടക്കുന്നത്. ഖര-ദ്രവ മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശ്നപരിഹാരത്തിനുള്ള ആശയങ്ങൾ കണ്ടെത്തുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾ ഫെബ്രുവരി അഞ്ചിന് ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിക്കാൻ അവസരം നൽകുന്നതിനൊപ്പം, ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് ക്യാഷ് അവാർഡും നൽകും. രജിസ്‌ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.suchitwamission.org.

date