Skip to main content

പരീക്ഷാ പരിശീലനം

 

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ്ങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. 

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി /ഒ.ഇ.സി വിഭാഗത്തിൽ പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിച്ചിട്ടുണ്ട്.  പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പൻന്റ് ലഭിക്കുന്നതാണ്.
അപേക്ഷകർ ഫോട്ടോ, ജാതി,വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി നാലിനു മുൻപായി ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

 അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. ഫോൺ :6238965773

date