Skip to main content

തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം : അപേക്ഷ ക്ഷണിച്ചു  

 

 സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് മികച്ച തൊഴിലാളികളെ കണ്ടെത്തി ആദരിക്കുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം -2021നായി അപേക്ഷ ക്ഷണിച്ചു.ലേബർ കമ്മീഷണറുടെ  www.lc.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ജനുവരി 30 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓരോ മേഖലയിൽ നിന്നും അവാർഡ് കരസ്ഥമാക്കുന്ന  തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും, പ്രശംസ പത്രവും, ഉപഹാരവും സമ്മാനമായി ലഭിക്കും.

സെക്യൂരിറ്റി ഗാർഡ്, ചുമട്ട് തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, സെയിൽസ് മാൻ /സെയിൽസ് വുമൺ, നഴ്സ്, ഗാർഹിക തൊഴിലാളി, ടെക്സ്റ്റൈൽ മിൽ തൊഴിലാളി, കരകൗശല വൈദഗ്ധ്യ പാരമ്പര്യ തൊഴിലാളികൾ(ഇരുമ്പ് പണി, മരപ്പണി, കൽപ്പണി, വെങ്കലപ്പണി, കളിമൺ പാത്ര നിർമ്മാണം, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം, മാനുഫാക്ചറിങ്ങ് / പ്രോസസിങ്ങ് ( ചെരുപ്പ് നിർമ്മാണം, ഓയിൽ മിൽ,  മരുന്ന് നിർമ്മാണം), മത്സ്യബന്ധന /വില്പന തൊഴിലാളികൾ,  ഇൻഫർമേഷൻ ടെക്നോളജി, തുടങ്ങിയ തൊഴിൽ മേഖലകളാണ് അവാർഡിന് പരിഗണിക്കുന്നത്. ഫോൺ : 9947406826

date