Skip to main content

ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം

 

 കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കൾക്കായി നടത്തിയ മസ്റ്ററിംഗിൽ ഹോം മസ്റ്ററിംഗിനായി  അപേക്ഷ നൽകിയവരിൽ ബയോമെട്രിക് മസ്റ്ററിംഗ് ഇതുവരെ പൂർത്തിയാക്കാത്തതും നിലവിൽ പെൻഷൻ ലഭിക്കുന്നതുമായ ഗുണഭോക്താക്കൾ സ്വന്തം ചെലവിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ഫെബ്രുവരി 20ന് അകം ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം.

നിശ്ചിത സമയ പരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടയപ്പെടുന്നതാണ്. ഫോൺ: 0484-2366191

date