Skip to main content
ഗവ. അച്ചുതൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ബാൻഡ് ടീം ഉദ്ഘാടനം ചെയ്യുന്നു

ബാൻഡ് ടീം ഉദ്ഘാടനം ചെയ്തു

ഗവ. അച്ചുതൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ബാൻഡ് ടീം ഉദ്ഘാടനം ചെയ്തു. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുതുതായി പരിശീലനം ലഭിച്ച സ്കൂൾ ബാൻഡ് ടീമിൻ്റെ ഉദ്ഘാടനവും അരങ്ങേറ്റവും നടന്നത്.

റിപ്പബ്ലിക് ദിനാഘോഷവും ബാൻഡ് ടീമിൻ്റെ ഉദ്ഘാടനവും കോഴിക്കോട് കോർപ്പറേഷൻ നികുതി അപ്പീൽ കമ്മിറ്റി  ചെയർമാൻ പി.കെ.നാസർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എം.സുധീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ വി.ടി. കൃഷ്ണൻ മാസ്റ്റർ,  ഹെഡ്മാസ്റ്റർ അനിൽ കുമാർ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. എസ്. എം. സി ചെയർമാൻ ബിപിൻ കുമാർ, എം.പി.ടി.എ പ്രസിഡന്റ് ഷീബ ഷണ്മുഖൻ,  സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ എസ്.പി.സി  ജെ.ആർ.സി. വിദ്യാർത്ഥികൾ  റിപ്പബ്ലിക് ദിന റാലി നടത്തി. വിദ്യാർത്ഥികൾക്ക് മധുരവും വിതരണം ചെയ്തു.

date