Skip to main content

ചരിത്ര രചനയുടെ രീതി ശാസ്ത്രം: റെസിഡെൻഷ്യൽ പരിശീലനം സംഘടിപ്പിക്കുന്നു

ചരിത്ര രചനയുടെ രീതി ശാസ്ത്രത്തിൽ പരിശീലനം നൽകുന്നതിനായി സമഗ്ര ശിക്ഷാ കോഴിക്കോട് രണ്ടു ദിവസത്തെ റെസിഡെൻഷ്യൽ പരിശീലനം സംഘടിപ്പിക്കുന്നു. പൊതു വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായാണ് പരിശീലനം.

ജനുവരി 27, 28 തിയ്യതികളിൽ കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോമിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ജില്ലയിൽ സ്കൂൾ തലത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചനയിൽ നിന്ന് ബ്ലോക്ക് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുക. നാളെ (ജനുവരി 27) രാവിലെ 11.30 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മേധാവി ഡോ. മുജീബ് റഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്യും. ചരിത്ര- വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ  പരിപാടിയിൽ പങ്കെടുക്കും.

date