Skip to main content

എച്ച്.ടു.ഒ ഫ്ളാറ്റ് - നഷ്ടപരിഹാരത്തുകയ്ക്കായി പരസ്യലേലം

 

മരട് വില്ലേജിൽ പൊളിച്ചു നീക്കിയ ഹോളിഫെയ്ത്ത് എച്ച്. ടു. ഒ പാർപ്പിട സമുച്ചയത്തിന്റെ  നിർമാതാക്കളായ ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് സർക്കാരിനും ഫ്ലാറ്റ് ഉടമകൾക്കും നഷ്ടപരിഹാരത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയ സാഹചര്യത്തിൽ ഹോളിഫെയ്ത്ത് ബിൽഡേഴ്‌സ് ആന്‍റ് ഡെവലപ്പേഴ്‌സ് ഉടമ സാനി ഫ്രാൻ‌സിസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവരവസ്തുക്കൾ ലേലം ചെയ്യുന്നു.

കണയന്നൂർ താലൂക്കിലെ മരട് വില്ലേജിലെ ഏഴാം ബ്ലോക്ക്‌ നമ്പറുകളിലുള്ളതും കാക്കനാട് വില്ലേജിലെ എട്ടാം ബ്ലോക്ക് നമ്പറിലുമുള്ള വസ്തുക്കളാണ് ഫെബ്രുവരി നാലിന് രാവിലെ 11 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ലേലം ചെയ്യുന്നത്. 

 ടെൻഡറുകൾ ഫെബ്രുവരി മൂന്നിന്  വൈകീട്ട് അഞ്ചിനു മുൻപായി കണയന്നൂർ സ്പെഷ്യൽ തഹസീൽദാർ(റവന്യൂ റിക്കവറി)ക്ക് സമർപ്പിക്കണം.‍

date