Skip to main content

താത്കാലിക നിയമനം

 

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2022-23 പട്ടികവര്‍ഗ ഉപപദ്ധതി നൂതന പദ്ധതി ഉണ്ണിക്കൊരു മുത്തം കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ 12 വയസില്‍ താഴെയുളള പട്ടികവര്‍ഗ കുട്ടികളുടെ സമഗ്ര ആരോഗ്യ പരിശോധനയും ഹെല്‍ത്ത് കാര്‍ഡ് നല്‍കലും തുടര്‍ പ്രവര്‍ത്തനങ്ങൾക്ക് സഹായിക്കുന്നതിനും കുട്ടമ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസമുളള ജനറല്‍ നഴ്സിംഗ്, ബി.എസ്.സി നഴ്സിംഗ്, പാരാ മെഡിക്കല്‍ എന്നീ യോഗ്യതയില്‍ ഏതെങ്കിലുമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പദ്ധതി കാലയളവിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20 നും 40 നും മധ്യേ. പ്രതിമാസ വേതനം 20000 രൂപ. നിയമന രീതി കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍. അപേക്ഷ അയക്കേണ്ട വിലാസം ട്രൈബര്‍ ഡവലപ്മെന്‍റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ  686669. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28 വൈകിട്ട് നാലു വരെ. വെളള പേപ്പറില്‍ തയാറാക്കിയ  അപേക്ഷയോടൊപ്പം വയസ്, ‍ജാതി തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. പ്രവര്‍ത്തന മേഖല കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പട്ടിക വര്‍ഗ സങ്കേതങ്ങൾ.

date