Skip to main content

രോഗമില്ലാത്ത ഗ്രാമം പദ്ധതി: മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു. പെരുവിള സി.എസ്.ഐ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെന്‍ ഡാര്‍വിന്‍ അധ്യക്ഷത വഹിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷമാണ് രോഗമില്ലാത്ത ഗ്രാമം പദ്ധതി ആരംഭിച്ചത്. ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കുകയും ശരിയായ പ്രതിരോധത്തിലൂടെയും രോഗനിര്‍ണയത്തിലൂടെയും ചികിത്സയിലൂടെയും പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം ആര്‍ സി സി, പാറശാല താലൂക്ക് ആശുപ്രതി, ശ്രീമൂകാംബിക മെഡിക്കല്‍ കോളേജ്,  പാറശാല സരസ്വതി ആശുപത്രി, പൂവാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമാണ് ക്യാമ്പില്‍ ലഭ്യമായത്. ജീവിതശൈലി രോഗങ്ങള്‍ക്ക് പുറമെ ക്യാന്‍സര്‍, നേത്രരോഗം, ദന്തരോഗം എന്നിവയുടെ പരിശോധനയും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു.

date