Skip to main content

പ്രകൃതി കൃഷി പദ്ധതി കാർഷികമേള

 

കൃഷിവകുപ്പിന് കീഴിലുള്ള കളമശ്ശേരി ബ്ലോക്ക് സംഘടിപ്പിക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതി കാര്‍ഷികമേള 'ഉണര്‍വ് 2023' കര്‍ത്തേടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്നു (ജനുവരി 28) നടക്കും.  

രാവിലെ 8.30 ന് എളങ്കുന്നപ്പുഴ പഞ്ചായത്തിന് സമീപത്ത് നിന്നും  കലാജാഥയോടെ കാര്‍ഷികമേളക്ക് തുടക്കം കുറിക്കും. വിവിധയിനം വിത്തുകള്‍, വിളകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, നടീൽ  വസ്തുക്കള്‍, ജൈവ ഉല്പാദനോപാധികള്‍, മൂല്യവര്‍ദ്ധിത ഉൽപന്നങ്ങൾ,  ഡയറി ഉൽപന്നങ്ങൾ, മണ്ണ് പരിശോധനാ ലാബ്, ചെടികളുടെ ആരോഗ്യ ക്ലിനിക് എന്നിവ മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. 

 ആരോഗ്യഭക്ഷണം എന്ന വിഷയത്തിൽ  മൂഴിക്കുളം ശാല ഡയറക്ടര്‍ ടി.ആര്‍. പ്രേംകുമാറും, ജൈവകൃഷി എന്തിന്, എങ്ങിനെ എന്ന വിഷയത്തിൽ  കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിജുമോന്‍ സക്കറിയയും നയിക്കുന്ന സെമിനാറുകളും ഉണ്ടായിരിക്കും. കര്‍ഷകര്‍ വിവിധ കലാപരിപാടികളും അവതരിപ്പിക്കും.

date