Skip to main content

കെൽട്രോൺ: തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ ആലുവ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാൻ അവസരം.
ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ്, ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, ആർക്കിടെക്ചർ ഡ്രാഫ്റ്റിങ്ങ്, അഡ്വാൻസ്ഡ് ലാന്റ് സർവ്വെ, അനിമേഷൻ മൾട്ടിമീഡിയ എന്നീ മേഖലകളിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 എസ്.എസ്.എൽ.സി/പ്ലസ് ടു യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ :8136802304

date