Skip to main content

കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിന് അപേക്ഷിക്കാം 

 

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, കെ മാറ്റ്, സി മാറ്റ്, ക്യാറ്റ് യോഗ്യത ഉള്ളവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം. കേരള സർവ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്.

 വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് 100 ശതമാനം പ്ലേസ്മെന്റ് സഹായവും നൽകുന്നു. എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org. 9446529467/ 9847273135/ 0471-2327707 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

date