Skip to main content

പോലീസ് കോൺസ്റ്റബിൾ കായിക ക്ഷമതാ പരീക്ഷ

 

പോലീസ് (ടെലി കമ്മ്യൂണിക്കേഷൻ) വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (ടെലി കമ്മ്യൂണിക്കേഷൻ) (കാറ്റഗറി നമ്പര്‍ 250/2021) തസ്തികയുടെ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ചുരുക്കപ്പട്ടികയില്‍ (എറണാകുളം മേഖലയിലെ) ഉൾപ്പെട്ട ഉദ്യോഗാര്‍ത്ഥികൾക്കായുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഫെബ്രുവരി എഴ്, എട്ട്, ഒമ്പത്, 10 തീയതികളില്‍ ഫാക്ട് ടൗണ്‍ഷിപ്പ് ഹൈസ്കൂൾ, ഉദ്യോഗമണ്ഡല്‍, ഏലൂര്‍ കളമശേരി ഗ്രൗണ്ടിലും നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികൾ പി.എസ്.സിയുടെ  www.keralapsc.gov.in വെബ്സൈറ്റില്‍ നിന്നും പ്രായോഗിക  പരീക്ഷക്ക് ഹാജരാകേണ്ട അഡ്മിഷന്‍  ടിക്കറ്റ്, മറ്റ് നിര്‍ദ്ദേശങ്ങൾ ഡൗൺലോഡ് ചെയ്തെടുത്ത് കൃതൃസമയത്ത് എത്തിച്ചേരണം.

date