Skip to main content

സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു

 

ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. പി.ജി.ഡി.സി.എ (ബിരുദം) ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി) ഡി.സി.എ (പ്ലസ് ടു ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (പ്ലസ് ടു)ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ബിരുദം/ ത്രിവത്സര ഡിപ്ലോമ) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ  ഇന്‍ എംബെഡ്ഡഡ് സിസ്റ്റം ഡിസൈന്‍ (എം-ടെക്, ബി-ടെക്, എം.എസ്.സി) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. താത്്പര്യമുള്ളവര്‍ ഫെബ്രുവരി എട്ടിന് വൈകിട്ട് നാലിനകം പൂരിപ്പിച്ച അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായി (ജനറല്‍-150, എസ്.സി/എസ്.ടി- 100)ഡി.ഡി സഹിതം ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോറം www.ihrd.ac.in Â ലഭിക്കും. ഫോണ്‍ -8547005029, 9495069307, 9447711279, 0492-3241766
 

date