Post Category
സീറ്റ് ഒഴിവ്
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ 11-ാം ക്ലാസിലെ കൊമേഴ്സ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 50 ശതമാനത്തിൽ കൂടുതൽ മാർക്കോടെ എസ്.എസ്എൽ.സി/തത്തുല്ല്യം വിജയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം സ്കൂളിൽ നിന്നും ലഭിക്കും. ജൂൺ എട്ടിന് വൈകീട്ട് നാല് മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.
മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സ്ഥിരതാമസ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് തുടങ്ങിയ രേഖകളും ഹാജരാക്കണം. ഫോൺ: 0483 2734963.
date
- Log in to post comments