Skip to main content

കല്ലറ സ്കൂളിലെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 23)

ബഹുനിലമന്ദിരവും പ്രതിഭാ സംഗമവും എം.എൽ.എ എഡ്യൂകെയറിന്റെ ഉദ്ഘാടനവും മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും

 കല്ലറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി.എച്ച്.എസ്.ഇ വിഭാഗം പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിട്ട് നിർമ്മിച്ച സ്‌റ്റേജ് ഉൾപ്പെടെയുള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും . ഇന്ന് (സെപ്റ്റംബർ 23) വൈകുന്നേരം മൂന്നുമണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എയുടെ എഡ്യൂകെയർ പദ്ധതിയുടെ ഉദ്ഘാടനവും പ്രതിഭാ സംഗമവും നടക്കും. ഡി.കെ മുരളി എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ എം.പിമാരായ അടൂർ പ്രകാശ് , എ.എ റഹീം , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി . സുരേഷ് കുമാർ , ജനപ്രതിനിധികൾ,  പൂർവ്വ വിദ്യാർത്ഥികൾ , അധ്യാപകർ രാഷ്ട്രീയ - സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുക്കും . സ്കൂൾ ലൈബ്രറിയുടെ പുനരുദ്ധാരണത്തിനായി പൂർവ്വ വിദ്യാർത്ഥിയും   പി.എസ്. സി അംഗവുമായ വിജയകുമാരൻ നായർ നൽകുന്ന സംഭാവനയും ചടങ്ങിൽ കൈമാറും.

date