Post Category
ഓഫറുകള്‍ പരിചയപ്പെടുത്തി ബിഎസ്എന്‍എല്‍ സ്റ്റാള്‍
പുതിയ ഓഫറുകളും ഫൈബര്‍ നെറ്റ് കണക്ഷനും പരിചയപ്പെടുത്തി എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ ബിഎസ്എന്‍എല്‍ സ്റ്റാള്‍. വിവിധ സര്‍വീസുകള്‍, പഴയ നമ്പറുകളില്‍നിന്ന് മാറാതെ പുതിയ കണക്ഷന് എടുക്കാനുള്ള സംവിധാനം, വൈഫൈ മോഡം മാതൃകകള്‍ തുടങ്ങിയവ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. കണക്ഷന് സംബന്ധിച്ച പരാതികളും സ്വീകരിക്കുന്നുണ്ട്.
399 രൂപ മുതല്‍ തുടങ്ങുന്ന പ്ലാനുകള്‍ മുതല്‍ 9500 ജിബി വരെ ലഭ്യമാകുന്ന 4799 രൂപയുടെ പ്ലാനുകള്‍ വരെ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.
date
- Log in to post comments