Post Category
ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്നവര്‍ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണം
ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്നവരും, റീപാക്കിംഗ് ചെയ്യുന്നവരുമായ ഭക്ഷ്യ സംരഭകര്‍ക്ക് മെയ് 31 വരെ പിഴ കൂടാതെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാം. മെയ് 31 ന് ശേഷമുളള ഓരോ ദിവസത്തിനും 100 രൂപ നിരക്കില്‍ ഫൈന്‍ അടക്കണം. റിട്ടേണ്‍ സമര്‍പ്പിക്കാത്ത സംരഭകര്‍ക്ക് വരും വര്‍ഷങ്ങളില്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ് പുതുക്കുവാന്‍ സാധിക്കുന്നതല്ല എന്ന് അസി. ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഇടുക്കി അറിയിച്ചു. foscos.fssai.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയും റിട്ടേണ്‍ സമര്‍പ്പിക്കാം. ഫോണ്‍ 04862 220066.
date
- Log in to post comments