Skip to main content

യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് : 15 പരാതികള്‍ തീർപ്പാക്കി

കേരള സംസ്ഥാന യുവജന കമ്മീഷന്‍ എറണാകുളം ഗവ. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ അദാലത്തിൽ 15 പരാതികൾ പരിഹരിച്ചു. കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ 28 പരാതികളാണ് പരിഗണിച്ചത്. 13 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി 4 പരാതികൾ ലഭിച്ചു. 

 

ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ എറണാകുളം സെൻ്ററിലെ എൻസിടിഇ

യുടെ അംഗീകാരവും ബി എഡ് തുല്യതാ സർട്ടിഫിക്കറ്റും സംബന്ധിച്ചുള്ള പരാതി,

ഭിന്നശേഷിക്കാർക്ക് വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് തസ്തികയിൽ നിയമാനുസൃതമായ സംവരണാനുകൂല്യം അനുവദിക്കുന്നത്, സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, കോളേജിൽ വിദ്യാർത്ഥികളെ അന്യായമായി സസ്പെൻഡ് ചെയ്തത്, ഗാർഹിക പീഡനം, തൊഴിൽ തട്ടിപ്പ്, പി.എസ്.സി

തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചു.

 

യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിന് കമ്മീഷൻ ഇടപെടുമെന്നും യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികളും ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് നിരവധി കാമ്പയിനുകളും നടപ്പിലാക്കി വരുകയാണെന്നും ചെയർമാൻ എം. ഷാജർ പറഞ്ഞു.

 

കമ്മീഷൻ അംഗങ്ങളായ അബേഷ് അലോഷ്യസ്, പി സി വിജിത, പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, ലീഗൽ അഡ്വൈസർ വിനിത വിൻസെന്റ്, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ പങ്കെടുത്തു.

date