Skip to main content

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്റ്റേറ്റ് ഓഫീസിന് ഹരിത സ്ഥാപന സർട്ടിഫിക്കറ്റ്

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കൊച്ചിയിലെ സ്റ്റേറ്റ് ഓഫീസിനു മികച്ച ഹരിത സ്ഥാപനത്തിനുള്ള ബഹുമതി.

 

കൊച്ചി മുൻസിപ്പൽ കോർപ്പറേഷനിലെ ഹരിത കേരളം മിഷൻ ആണ് ബഹുമതി സർട്ടിഫിക്കറ്റ് നൽകിയത്.

 

  കോർപ്പറേഷന്റെ പനമ്പള്ളി നഗറിലുള്ള ഓഫീസ് കോൺഫറൻസ് ഹാളിൽ ഡിവിഷൻ കൗൺസിലർ ലതിക ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്റഫ് ഹരിത സ്ഥാപന പ്രഖ്യാപനം നടത്തി. ഐഒസി കേരള സ്റ്റേറ്റ് ഓഫീസ് സിജിഎം & സ്റ്റേറ്റ് ഹെഡ് ഗീതിക വർമ്മയും ഡിജിഎം എച്ച് ആർ ബീന മേനോനും ഹരിത സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കൗൺസിലർ മനാഫ് കെ എ, ഐഒസി ഡിജിഎം സിഎസ്ആർ ജസീൽ ഇസ്മയിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ

 ഷാജ് സുബാ ഷ്എൻ എസ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിസാ നിഷാദ് 

ഐഒസി സീനിയർ മാനേജർ എച്ച് ആർ ഗോപിക ലക്ഷ്മണൻ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു ഹരിത കേരളം മിഷൻ ഗ്രേഡിങ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഐഒസിക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചു.

date