Post Category
പുതുശ്ശേരി ഭാഗം- തട്ടാരുപടി -ഏറത്ത് വയല -റോഡിന് അംഗീകാരം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
അടൂര്‍ നിയോജകമണ്ഡലത്തിലെ പുതുശേരി ഭാഗം-തട്ടാരു പടി ഏറത്ത്-വയല റോഡിന്റെ 4.36 കോടി രൂപയുടെ അടങ്കല്‍ ടെന്‍ഡര്‍ മന്ത്രിസഭ അംഗീകരിച്ചതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സിംഗിള്‍ ടെന്‍ഡര്‍ അനുവദിക്കുന്നതിന് മന്ത്രിസഭാ അംഗീകാരം ആവശ്യമായതിനാല്‍ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് മന്ത്രിസഭ അംഗീകരിച്ചത്. പ്രാഥമികമായി നാലു കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ നിലവില്‍ 36 ലക്ഷം രൂപ അധിക അടങ്കല്‍ കൂടി ഉള്‍പ്പെടെ നാല് കോടി 36 ലക്ഷം രൂപ പദ്ധതിക്കായി ലഭിച്ചു. ഈ സര്‍ക്കാരിന്റെ കാലയളവിനുള്ളില്‍ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
date
- Log in to post comments