Skip to main content

കായിക അധ്യാപക നിയമനം

തൃശ്ശൂര്‍ ജില്ലാപഞ്ചായത്തിനു കീഴിലുള്ള  കായികാധ്യാപകര്‍ ഇല്ലാത്ത സ്‌കൂളുകളില്‍ കായിക അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂലൈ 21 ന് രാവിലെ 10 മുതല്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖം നടക്കും. ബിപിഎഡ് / എംപിഎഡ് /തത്തുല്യയോഗ്യത, കെ ടെറ്റ് കാറ്റഗറി ഫോര്‍ത്ത് തുടങ്ങിയ വിദ്യാഭ്യാസയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം.

date