Skip to main content

ലഹരി വിമുക്ത കണ്ണൂർ അവബോധ രൂപീകരണ പരിപാടി 

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസ് നേർവഴി, നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതികളുടെ സഹകരണത്തോടെ ജില്ലാ വനിതാ ജയിൽ അന്തേവാസികൾക്കായി ലഹരി വിമുക്ത കണ്ണൂർ അവബോധ രൂപീകരണ പരിപാടി സംഘടിപ്പിച്ചു. സിവിൽ ജഡ്ജ് പി മഞ്ജു ഉദ്ഘാടനം ചെയ്തു. കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ട് എം.എസ് അമ്പിളി അധ്യക്ഷയായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു മുഖ്യാതിഥിയായി. ലഹരി വിമോചനം: വ്യക്തിത്വ പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ തലശ്ശേരി പ്രതീക്ഷ ഐ ആർ സി എ കൗൺസിലർ നവ്യാ ജോസ് ക്ലാസ്സെടുത്തു. കണ്ണൂർ വനിതാ ജയിലിൽ നടന്ന പരിപാടിയിൽ പ്രൊബേഷൻ ഓഫീസർ എസ് സജിത, വനിതാ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് മൃദുല വി നായർ, പ്രൊബേഷൻ ഓഫീസർ കെ ഷുഹൈബ്, നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോ ഓർഡിനേറ്റർ കെ. ബേബി ജോൺ, പ്രൊബേഷൻ അസിസ്റ്റന്റ് കെ ജ്യോതി എന്നിവർ പങ്കെടുത്തു.

date