റേഷന്‍ കാര്‍ഡ് റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം
തിരൂര്‍ താലൂക്കില്‍ നിന്ന് മറ്റു താലൂക്കുകളിലേക്ക് റേഷന്‍ കാര്‍ഡുകളില്‍ നിന്ന് അംഗങ്ങളെ കുറവ് ചെയ്ത സര്‍ട്ടിഫിക്കറ്റ് (റിഡക്ഷന്‍) ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ താഴെ പറയുന്ന തീയതികളില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. അപേക്ഷകര്‍ അസ്സല് റേഷന്‍ കാര്‍ഡുമായി ഹാജരാകണം.
ഡിസംബര്‍ 29 - നിറമരുതൂര്‍, ചെറിയമുണ്ടം, പൊ•ുണ്ടം, പെരുമണ്ണക്ലാരി ഗ്രാമ പഞ്ചായത്തുകള്‍, തിരൂര്‍ മുന്‍സിപ്പാലിറ്റി. ജനുവരി നാല് - എടയൂര്‍, കുറ്റിപ്പുറം, വളാഞ്ചേരി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തുകള്‍. എട്ടിന് മാറാക്കര, കല്‍പ്പകഞ്ചേരി, പൊ•ള്ള ഗ്രാമ പഞ്ചായത്തുകളും കോട്ടക്കല്‍ നഗരസഭയും. 11ന് താനാളൂര്‍, ഒഴൂര്‍ ഗ്രാമ പഞ്ചായത്തുകളും താനൂര്‍ നഗരസഭയും. 15ന് തൃപ്രങ്ങോട്, വളവനൂര്, തിരുന്നാവായ, ആതവനാട് ഗ്രാമ പഞ്ചായത്തുകള്‍. 19ന് പുറത്തൂര്‍, വെട്ടം, മംഗലം, തലക്കാട് ഗ്രാമ പഞ്ചായത്തുകള്‍.
- Log in to post comments