സ്കൂളുകളുടെ നവീകരണത്തിന് സർക്കാർ ചെലവഴിച്ചത് 8000 കോടി: പി പി ചിത്തരഞ്ജൻ എംഎൽഎ
തിരുവിഴ എൽ പി സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ആധുനികവത്ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി സർക്കാർ 8000 കോടി രൂപ ചെലവഴിച്ചെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. തിരുവിഴ എൽ പി സ്കൂളിന്റെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായത് വിപ്ലവകരമായ മാറ്റങ്ങളാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 10 ലക്ഷം പുതിയ വിദ്യാർഥികൾ സർക്കാർ സ്കൂളുകളിലേക്ക് എത്തിയ അഭിമാനകരമായ നേട്ടം ഈ സർക്കാരിന്റെ മാത്രം സ്വന്തമാണെന്നും പൊതുവിദ്യാഭ്യാസ മേഖലയെ എല്ലാ അർത്ഥത്തിലും ലോകനിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും എംഎൽഎ പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ സുനിൽ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അനിജി മനോജ്, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കലേഷ് കൈരളി, റ്റി വി ബൈജു, ജലജ രാജു, ഡിഡി എജ്യൂക്കേ ഷൻ ശ്രീലത , ചേർത്തല എഇഒ എൽ ജയലക്ഷ്മി, ഹെഡ്മാസ്റ്റർ പി എ ജോൺ ബോസ്കോ, എസ് എം സി ചെയർമാൻ സി എസ് സുജിത് , പി ടി എ പ്രസിഡന്റ് അജേഷ് കുമാർ, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments