Skip to main content

വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് ഒഴിവ്

കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 39300- 83000 സ്‌കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷനിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറികേരള വനിതാ കമ്മീഷൻപി എം ജിപട്ടം പി ഒതിരുവനന്തപുരം 695004 എന്ന വിലാസത്തിൽ ഫെബ്രുവരി 28 നകം ലഭിക്കണം.

പി.എൻ.എക്സ്. 771/2026

date