Skip to main content

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 25ന്

പെർഫോമൻസ് ഓഫ് ഡിസ്ട്രിബ്യൂഷൻ ലൈസൻസീസ് റഗുലേഷൻസ്, റിസോഴ്സ് അഡിക്ക്വസി റഗുലേഷൻസ് എന്നിവയുടെ കരട് വിജ്ഞാപനത്തിന്റെ പൊതുതെളിവെടുപ്പ് ഫെബ്രുവരി 25ന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ ഓൺലൈനായി നടക്കും. ഓൺലൈൻ പൊതുതെളിവെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് (https://kserc.sbs/dr2502) മുഖേന രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യണ്ട അവസാന തീയതി ഫെബ്രുവരി 23 വൈകിട്ട് 5 വരെ. കൂടുതൽവിവരങ്ങൾക്ക്www.erckerala.org, 0471-2735544.

പി.എൻ.എക്സ്. 773/2026

date