Skip to main content

ലൈഫ് മിഷൻ കുടുംബ സംഗമം: സർക്കാർ സഹായങ്ങൾ നൽകി വകുപ്പുകൾ

ലൈഫ് മിഷൻ കുടുംബ സംഗമം: സർക്കാർ സഹായങ്ങൾ നൽകി വകുപ്പുകൾ

കാക്കനാട്: ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് സഹായഹസ്തമേകി വിവിധ സർക്കാർ വകുപ്പുകൾ. തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ നടന്ന ലൈഫ് ഗുണഭോക്താക്കളുടെ ജില്ലാതല സംഗമത്തിലാണ് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഒരുമിച്ച് നൽകിയത്. സെറ സാനിറ്ററി വെയറിന്റ സ്റ്റാൾ ഗുണ ഭോക്താക്കൾക്ക് കൈത്താങ്ങുമായാണ് എത്തിയത്. പഞ്ചായത്ത് അധികൃതരുടെ രേഖയു മായ സെറയുടെ സ്റ്റാളിൽ എത്തിയാൽ ഉല്പന്നങ്ങൾ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.ഇതിന്റെ മാർഗനിർദ്ദേശങ്ങളാണ് ഇന്ന് സ്റ്റാളിൽ നൽകിയത്. കേൾക്കാം വീടിന്റെ സ്പന്ദനം എന്ന പേരിലാണ് പരിപാടി നടപ്പിലാക്കുന്നത്. ഐ.ടി. മിഷന്റെ സ്റ്റാളിൽ ആധാർ എൻറോൾമെൻറ് , ആധാർ പുതുക്കൽ, വിവരങ്ങളിൽ മാറ്റം വരുത്തൽ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് അപേക്ഷ, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന അംഗമാക്കൽ തുടങ്ങി സേവനങ്ങൾ നൽകി. റേഷൻ കാർഡ് തിരുത്തൽ, മുൻഗണനാ കാർഡ് അപേക്ഷകൾ, പുതിയ റേഷൻ കാർഡ് അപേക്ഷകൾ , റേഷൻ കാർഡിൽ അംഗങ്ങളെ ഉൾപ്പെടുത്തൽ തുടങ്ങി സേവനങ്ങളാണ് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ നൽകിയത്. വിവിധ ജില്ലകളിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സന്തോഷ നിമിഷങ്ങളുടെ പടങ്ങൾ അലങ്കരിച്ചതായിരുന്നു പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സ്റ്റാൾ. ഓരോ ജില്ലയിലെയും ലൈഫിന്റെ പുരോഗതി വിവരങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്രസിദ്ധീകരണങ്ങളും സ്റ്റാളിൽ സൗജന്യമായി വിതരണം ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് , കൃഷി വകുപ്പ് , സാമൂഹ്യനീതി വകുപ്പ് , കുടുബശ്രീ, ഫിഷറീസ് വകുപ്പ് , മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ് , പട്ടികജാതി-പട്ടികവർഗ വകുപ്പ് , ലീഡ് ബാങ്ക്, ക്ഷീര വികസന വകുപ്പ് , ആരോഗ്യ വകുപ്പ് , റവന്യൂ വകുപ്പ് , ശുചിത്വ മിഷൻ, വനിതാ ശിശു വികസന വകുപ്പ് , ഗ്രാമവികസന വകുപ്പ് , തുടങ്ങി വകുപ്പുകളുടെ സ്റ്റാളുകളും സംഗമത്തിലുണ്ടായിരുന്നു.

date