Skip to main content

കൗൺസലർ കരാർ നിയമനം: ഇന്റർവ്യൂ 31ന്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ വെള്ളായണി കാർഷിക കോളേജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ കൗൺസലർ (രണ്ടൊഴിവ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു.  എം.എസ്.ഡബ്ല്യു/ എം.എ സൈക്കോളജി/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.  ഓണറേറിയം പ്രതിമാസം 20,000 രൂപ.  ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം 31ന് രാവിലെ പത്തിന് സ്‌കൂളിൽ ഇന്റർവ്യൂവിന് എത്തണം.  ഫോൺ: 0471 - 2381601.
പി.എൻ.എക്സ്.360/2020

date