Skip to main content

സുഭിക്ഷ കേരളം ഇളമ്പള്ളൂരില്‍ തൈകള്‍ വിതരണം ചെയ്തു

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്‍ നിര്‍വഹിച്ചു. ഗ്രാഫ്റ്റ്, ലെയര്‍, ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ മുതലായവ 75 ശതമാനം സബ്സിഡി നിരക്കിലും മറ്റ് തൈകള്‍ സൗജന്യമായും നല്‍കും.
കൃഷി ഓഫീസര്‍ സജിത, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ഗോപന്‍, പെരുമ്പുഴ ഗ്രാമോദ്ധാരണ ബാങ്ക് പ്രസിഡന്റ് സോമന്‍പിള്ള  തുടങ്ങിയവര്‍ പങ്കെടുത്തു. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അപേക്ഷാ ഫോം, കരമടച്ച രസീത് എന്നിവയുമായി കൃഷി ഓഫീസില്‍ ബന്ധപ്പെടണം.
(പി.ആര്‍.കെ നമ്പര്‍ 1574/2020)

date