Skip to main content

പത്താംതരം - പ്ലസ് റ്റു തുല്യതാ രജിസ്ട്രേഷന്‍ പ്രചാരണം തുടങ്ങി : പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം

പത്താംതരം - പ്ലസ് റ്റു തുല്യതാ പഠനത്തിന് ജില്ലയില്‍ നിന്നും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പറളിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റ്റി.കെ.നാരായണദാസ് ഉദ്ഘാടനം ചെയ്തു. സെല്‍മത്ത്, മീനാകുമാരി, ഓമന എന്നിവര്‍ക്ക് ഹയര്‍സെക്കന്‍ഡറി രജിസ്ട്രേഷന്‍ അപേക്ഷാഫോമും കാജാഹുസൈന്‍, മുജീബ് എന്നിവര്‍ക്ക് പത്താംതരം രജിസ്ട്രേഷന്‍ ഫോമും കൈമാറി.ഹയര്‍ സെക്കന്‍ഡറിക്ക് ഹുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളാണ് പഠിപ്പിക്കുക. പത്താം ക്ലാസ് ജയിച്ച് പ്ലസ് റ്റു തോറ്റവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഏഴാം തരം പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. സിവില്‍ സ്റ്റേഷനടുത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസിലും തുടര്‍ വിദ്യാ കേന്ദ്രങ്ങളിലും വികസനവിദ്യാകേന്ദ്രങ്ങളിലും അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം ജൂലൈ 20നകം നല്‍കണം. 50 രൂപ പിഴയോടെ ജൂലൈ 30 വരെ അപേക്ഷിക്കാം. ഒക്ടോബര്‍ മുതല്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് ക്ലാസ് നടക്കുക.

date