Skip to main content

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ രണ്ടാംവര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനത്തിന് ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ഇതുവരെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാം. പ്രവേശന യോഗ്യത പ്ലസ് ടു/വി എച്ച് എസ് സി (ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍). പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയോടൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന്(ഒക്‌ടോബര്‍ 28) രാവിലെ 10ന് ഹാജരാകണം. വിശദവിവരങ്ങള്‍  9447488348, 8138069543  എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2930/2020)

 

date