Skip to main content

കോവിഡ് 329, രോഗമുക്തി 534

ജില്ലയില്‍ ഇന്നലെ(ഒക്‌ടോബര്‍ 27) 329 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 534 പേര്‍  രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ തിരുമുല്ലാവാരത്തും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ശാസ്താംകോട്ട, കുളത്തൂപ്പുഴ, പെരിനാട് ഭാഗങ്ങളിലുമാണ് കോവിഡ് രോഗബാധിതര്‍ കൂടുതലുള്ളത്.
സമ്പര്‍ക്കം മൂലം 326 പേരും ഉറവിടം വ്യക്തമല്ലാത്ത ഒരാളും രണ്‍ണ്ട് ആരോഗ്യപ്രവര്‍ത്തകരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.  
കൊല്ലം കോര്‍പ്പറേഷനില്‍ 89 പേരാണ് കോവിഡ് രോഗം ബാധിച്ചത്. തിരുമുല്ലാവാരം-10, മങ്ങാട്-7, ശക്തികുളങ്ങര, കാവനാട്, കോട്ടയ്ക്കകം ഭാഗങ്ങളില്‍ അഞ്ചുവീതവും ഇരവിപുരം, പട്ടത്താനം പ്രദേശങ്ങളില്‍ നാലുവീതവും കരിക്കോട്, തങ്കശ്ശേരി, തൃക്കടവൂര്‍, പോര്‍ട്ട് കൊല്ലം, വാടി പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-17, പരവൂര്‍-6, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ്.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ശാസ്താംകോട്ട-25, കുളത്തൂപ്പുഴ-14, പെരിനാട്-13, കുണ്ടണ്‍റ-9, അഞ്ചല്‍-7, നെടുമ്പന, ശൂരനാട് നോര്‍ത്ത്, വിളക്കുടി, കല്ലുവാതുക്കല്‍, പിറവന്തൂര്‍, പോരുവഴി എന്നിവിടങ്ങളില്‍ ആറുവീതവും തൃക്കോവില്‍വട്ടം, മയ്യനാട് ഭാഗങ്ങളില്‍ അഞ്ചുവീതവും വെളിയം, പട്ടാഴി വടക്കേക്കര, തൃക്കരുവ, ചാത്തന്നൂര്‍, കൊറ്റങ്കര, ഏരൂര്‍, കരവാളൂര്‍, കുന്നത്തൂര്‍, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ നാലുവീതവും ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന, തെ•ല, പനയം ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടണ്‍ും അതില്‍ താഴെയുമാണ്.
നീണ്‍ണ്ടകര സ്വദേശി രാമചന്ദ്രന്‍(84), നീണ്‍ണ്ടകര സ്വദേശിനി വത്സല(70), പുന്തലത്താഴം സ്വദേശി ഹരിദാസ്(75) എന്നിവരുടെ  മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2942/2020)

date