Skip to main content

തിരഞ്ഞെടുപ്പ് പ്രചാരണം; വാഹനങ്ങള്‍ക്കും ഉച്ചഭാഷിണികള്‍ക്കും നിയന്ത്രണം

 

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട വരണാധികാരികള്‍ രേഖമൂലം അനുമതി നല്‍കണം. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി മൂന്നു വാഹനങ്ങള്‍ വരെ ഉപയോഗിക്കാം.

ജില്ലാ പഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ഉപയോഗിക്കാവുന്ന പരമാവധി വാഹനങ്ങളുടെ എണ്ണം നാലാണ്. മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ട് വാഹനങ്ങളും മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് നാല് വാഹനങ്ങളുമാണ് അനുവദിച്ചത്. ഉച്ചഭാഷിണി വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന് പൊലീസ് അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം.

ഉച്ചഭാഷിണിയുടെ ഉപയോഗം അനുവദിനീയമായ ശബ്ദത്തിലും  സമയപരിധിയിലുമാണെന്ന് ഉറപ്പാക്കണം.

രാത്രി 9 മണിക്കും രാവിലെ ആറു മണിക്കും ഇടയ്ക്ക് വാഹനങ്ങളില്‍ ഉച്ചഭാഷിണി   ഉപയോഗിക്കാന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിധേയമായാണെന്ന് ഉറപ്പാക്കണം.

date