Skip to main content

എൽ.എൽ.ബി കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ 30ന്

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലേക്ക് ത്രിവത്സര/ പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സുകളിൽ വർദ്ധിപ്പിച്ച 10 ശതമാനം സീറ്റിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന് വിധേയമായി ത്രിവത്സര എൽ.എൽ.ബിയിലും പഞ്ചവത്സര എൽ.എൽ.ബിയിലും സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  30ന് രാവിലെ 11ന് ആവശ്യമായ എല്ലാ അസ്സൽ രേഖകളും സഹിതം ഹാജരാകണം. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവരുമായ വിദ്യാർഥികൾ മാത്രമേ സ്‌പോട്ട് അഡ്മിഷന് ഹാജരാകേണ്ടതുള്ളൂ. ഫോൺ: 0495-2730680.
പി.എൻ.എക്‌സ്. 4147/2020

date