Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്;വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ രേഖകള്‍

 

ആലപ്പുഴ: പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകൻ പ്രവേശിക്കുമ്പോഴും അയാൾ പ്രിസൈഡിങ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ പോളിംഗ് ഓഫീസറുടെയോ മുമ്പാകെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖയോ അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നൽകിയിട്ടുള്ള വോട്ടർ സ്ലിപ്പോ ഹാജരാക്കേണ്ടതാണ് എന്ന് നഗര പഞ്ചായത്തീരാജ് (തിരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തുന്നതിന് പോളിങ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകന്‍ പ്രവേശിക്കുമ്പോഴും അയാൾ പ്രിസൈഡിങ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ പോളിംഗ് ഓഫീസറുടെയോ മുമ്പാകെ

താഴെപ്പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്

2.പാസ് പോര്‍ട്ട്

3.ഡ്രൈവിങ് ലൈസന്‍സ്

4.പാന്‍ കാര്‍ഡ്

5. ആധാര്‍ കാര്‍ഡ്

6.ഫോട്ട് പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി ബുക്ക്

7. ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്

8.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്

date