Skip to main content

ആർ. ഹേലിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

 

പ്രമുഖ കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ ആർ. ഹേലിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
മലയാളത്തിൽ ഫാം ജേണലിസത്തിന് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻപുറം എന്നീ പരിപാടികൾക്ക് പിന്നിൽ പ്രവർത്തിച്ച ഹേലി കാർഷിക സംബന്ധിയായ നിരവധി ലേഖനങ്ങൾ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതി ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പി.എൻ.എക്സ്. 4299/2020

date