Skip to main content

പ്രീമാരിറ്റല്‍ കൗണ്‍സലിംഗ്: എംപാനല്‍ ചെയ്യാന്‍ അപേക്ഷിക്കാം

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യൂനപക്ഷ മുസ്ലീം യുവതി യുവാക്കള്‍ക്കായി സംസ്ഥാനത്തുടനീളം നടത്താനുദ്ദേശിക്കുന്ന പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് കോഴ്‌സുകള്‍ക്ക് നടത്തിപ്പു കേന്ദ്രങ്ങള്‍ (പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് സെന്റര്‍) എംപാനല്‍ ചെയ്യുന്നതിനു അപേക്ഷ ക്ഷണിച്ചു.  വകുപ്പിന് കീഴിലുള്ള ന്യൂനപക്ഷ യുവജനതയ്ക്കായുളള പരിശീലന കേന്ദ്രങ്ങള്‍ക്കും, യൂണിവേഴ്‌സിറ്റികള്‍, സര്‍ക്കാര്‍/എയ്ഡഡ്/അഫിലിയേറ്റഡ് കോളേജുകള്‍, അംഗീകൃത മഹല്ലുകള്‍, ജമാഅത്തുകള്‍, അംഗീകൃത എന്‍.ജി.ഒകള്‍ എന്നിവര്‍ക്ക് സെന്ററിനായി നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാം.  നാലു ദിവസം നീളുന്ന 24 മണിക്കൂര്‍ (4 X 3 X 2) ക്ലാസാണ് ഒരു ബാച്ചിനു നല്‍കേണ്ടത്.  ഒരു സ്ഥാപനത്തിന്/സംഘത്തിനു പരമാവധി പന്ത്രണ്ടു ബാച്ചുകള്‍ ലഭിക്കും.  ഒരു ബാച്ചില്‍ ചുരുങ്ങിയത് 18 വയസ് തികഞ്ഞ 30 അവിവാഹിതര്‍ ഉണ്ടായിരിക്കണം.  സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒരു ബാച്ചിന് പരമാവധി ഫാക്കല്‍റ്റികള്‍ക്കുളള ഹോണറേറിയവും മറ്റു ചെലവുകള്‍ക്കുമായി ദിനംപ്രതി 5,000 രൂപ വീതം കോഴ്‌സിന് പരമാവധി 20,000 രൂപ ലഭിക്കും.   അപേക്ഷയുടെ മാതൃക www.minoritywelfare.kerala.gov.in ല്‍ ലഭിക്കും.  അപേക്ഷിക്കേണ്ട അവസാന തീയതി മേയ് അഞ്ച്.  വിലാസം: ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാംനില, തിരുവനന്തപുരം -33.  ഫോണ്‍:  0471 2302090, 2300524.
പി.എന്‍.എക്‌സ്.1451/18

date