Skip to main content

മുഖ്യമന്ത്രി അനുശോചിച്ചു

  കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവിയുടെ അകാലവിയോഗത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കൗമുദി പത്രാധിപന്മാരുടെ പരമ്പരയിലെ കരുത്തുറ്റ കണ്ണിയായിരുന്നു അദ്ദേഹം. മലയാള പത്രപ്രവര്‍ത്തന രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ എം.എസ് രവിയെ തേടി ഒട്ടേറെ അംഗീകാരങ്ങളും വന്നു.   സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പി.എന്‍.എക്‌സ്.1455/18

date