Skip to main content

കോവിഡ് 311, രോഗമുക്തി 234

ജില്ലയില്‍ ഇന്നലെ (ഫെബ്രുവരി 25) 311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 234 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 305 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 62 പേര്‍ക്കാണ് രോഗബാധ. കുരീപ്പുഴ-12, കടപ്പാക്കട-അഞ്ച്, തേവള്ളി, വടക്കേവിള എന്നിവിടങ്ങളില്‍ നാലു വീതവും അഞ്ചാലുംമൂട്, ആശ്രാമം, ചാത്തിനാംകുളം, തൃക്കടവൂര്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-10, കരുനാഗപ്പള്ളി-ആറ്,  പുനലൂര്‍-ആറ്  എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തഴവ-15, ചടയമംഗലം-14, കുളത്തൂപ്പുഴ, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 11 വീതവും ചവറ-10, ഇടമുളയ്ക്കല്‍, തേവലക്കര, പൂയപ്പള്ളി ഭാഗങ്ങളില്‍ എട്ടു വീതവും ആദിച്ചനല്ലൂര്‍, തൃക്കരുവ, തലവൂര്‍, നെടുവത്തൂര്‍, പെരിനാട,് എന്നിവിടങ്ങളില്‍ ഏഴു വീതവും അഞ്ചല്‍, എഴുകോണ്‍, കരവാളൂര്‍, പവിത്രേശ്വരം, ഭാഗങ്ങളില്‍ അഞ്ചു വീതവും ചിതറ, തൊടിയൂര്‍, പട്ടാഴി, വെളിനല്ലൂര്‍, ശാസ്താംകോട്ട പ്രദേശങ്ങളില്‍ നാലു വീതവും ഇളമാട,് ഇളമ്പള്ളൂര്‍, ഓച്ചിറ, നിലമേല്‍, പ•ന, പിറവന്തൂര്‍, വിളക്കുടി, വെട്ടിക്കവല, വെളിയം, ശൂരനാട് വടക്ക് എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

 (പി.ആര്‍.കെ നമ്പര്‍.567/2021)

date