Skip to main content

ഗവ. ഐ.ടി.ഐയിൽ ലിഫ്റ്റ് കോഴ്‌സ്

ആലപ്പുഴ: പ്ലേസ്മെന്റ് സപ്പോർട്ടോടുകൂടി പാലക്കാട് ജില്ലയിലെ കുഴൽമന്ദം ഗവ. ഐ.ടി.ഐയിൽ നടത്തുന്ന മൂന്നു മാസ ലിഫ്റ്റ് ഇറക്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അടുത്ത ബാച്ച് മെയ് 15ന് തുടങ്ങും. എസ്.എസ്.എൽ.സി. യോഗ്യതയുള്ള 18 വയസ് തികഞ്ഞ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഐ.ടി.ഐയുമായി ബന്ധപ്പെടുക. വിശദവിവരത്തിന് ഫോൺ: 9061899611.

date